11 October, 2020 10:26:29 AM


ലെ​ബ​ന​നി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു



ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. 30ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ മൂ​ന്ന് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ലെ​ബ​ന​ൻ റെ​ഡ് ക്രോ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ആ​രോ​ഗ്യ നി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മാ​യ താ​രി​ഖ് അ​ൽ ജാ​ദി​ദ​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലാ​ണ് ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പ​ര​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K