04 October, 2020 06:22:27 PM


കോട്ടയം ജില്ലയില്‍ 474 പുതിയ കോവിഡ് രോഗികള്‍; 466 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ



കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 3412 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 474 എണ്ണം പോസിറ്റിവ്. 466   പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ 10 പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.  320 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4979  പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12296 പേര്‍ രോഗബാധിതരായി. 7302 പേര്‍ രോഗമുക്തി നേടി. 


ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), അതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എന്നീ വാര്‍ഡുകള്‍ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു. ജില്ലയില്‍ ആകെ 20571 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്


കോട്ടയം-46


വാഴപ്പള്ളി-43


ഈരാറ്റുപേട്ട-35


പാറത്തോട്-22


എരുമേലി-21


ആര്‍പ്പൂക്കര -19


കാഞ്ഞിരപ്പള്ളി-14


വിജയപുരം-15


ചങ്ങനാശേരി-13


മാടപ്പള്ളി-12


അതിരമ്പുഴ, തിരുവാര്‍പ്പ്, തൃക്കൊടിത്താനം-11വീതം


കറുകച്ചാല്‍,വെള്ളൂര്‍-10വീതം


കടപ്ലാമറ്റം, കുമരകം, പൂഞ്ഞാര്‍-9 വീതം


കാണക്കാരി-8


അയ്മനം, മുളക്കുളം, മുണ്ടക്കയം-7വീതം


ഭരണങ്ങാനം-6


അയര്‍ക്കുന്നം, മേലുകാവ്,  വൈക്കം-5 വീതം


ചിറക്കടവ്, കുറിച്ചി, മണിമല, രാമപുരം, തലയാഴം, വെച്ചൂര്‍ -4 വീതം


അകലക്കുന്നം,എലിക്കുളം, കൂരോപ്പട, മണര്‍കാട് മുത്തോലി, പനച്ചിക്കാട്, ടിവിപുരം, തലയോലപ്പറമ്പ്, വെള്ളാവൂര്‍-3 വീതം


ഏറ്റുമാനൂര്‍, കല്ലറ,  കരൂര്‍, കൂട്ടിക്കല്‍, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, നീണ്ടൂര്‍, പായിപ്പാട്, പാമ്പാടി, ഉദയനാപുരം - 2 വീതം


ചെമ്പ്,  കടുത്തുരുത്തി,  കോരുത്തോട്, കുറവിലങ്ങാട്, മാഞ്ഞൂര്‍, നെടുംകുന്നം, പാലാ, പുതുപ്പള്ളി, തലനാട്, തലപ്പലം, തീക്കോയി, ഉഴവൂര്‍, വാകത്താനം -1 വീതം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K