30 September, 2020 07:22:40 AM
ശ്രീലങ്കയിൽ കന്നുകാലി കശാപ്പ് നിരോധിച്ചു; ബീഫ് ഇറക്കുമതി ചെയ്യും
കൊളംബോ: ശ്രീലങ്കയിൽ കന്നുകാലി കശാപ്പ് നിരോധിച്ചു. മാംസം ഭക്ഷിക്കുന്നവർക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മന്ത്രി കഹേലിയ റാംബുകവെല്ലയെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ ആദ്യം തന്നെ കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ നിർദേശം ഭരണകക്ഷിയായ എസ്എൽപിപിയുടെ നേതൃയോഗം അംഗീകരിച്ചിരുന്നു.
നിരോധനം പ്രാബല്യത്തിൽ വരുത്തുന്നതിനാവശ്യമായ നിയമഭേദഗതി ഉടൻ നടപ്പാക്കാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. കാർഷിക ആവശ്യത്തിനുള്ള കന്നുകാലികൾ പോലും ഇല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. കശാപ്പ് ക്ഷീരവ്യവസായയത്തിനും തിരിച്ചടിയായിട്ടുണ്ട്.