15 September, 2020 01:02:37 PM
പരിശീലന പറക്കലിനിടെ പാക് വ്യോമസേന വിമാനം തകര്‍ന്ന് വീണു
ഇസ്ലാമാബാദ് : പരിശീലന പറക്കലിനിടെ പാക് വ്യോമസേന വിമാനം തകര്‍ന്ന് വീണു. അറ്റോക്കിലെ പിന്ദിഗ്‌ഹേബ് പ്രദേശത്തു വെച്ചാണ് വിമാനം തകര്‍ന്നു വീണത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനം തകര്‍ന്ന് വീണ വിവരം പാക് വ്യോമസേന പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. പതിവായി നടത്താറുള്ള പരിശീലന പറക്കലിനിടെ പാക് വ്യോമസേന വിമാനം തര്‍ന്നു വീണു. വിമാനത്തില്‍ നിന്നും പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പാക് വ്യോമസേനയുടെ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ പാക് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചു.
ഈ വര്‍ഷം പാക് വ്യോമസേനയുടെ അഞ്ചാമത്തെ വിമാനമാണ് പരിശീലന പറക്കലിനിടെ തകര്‍ന്ന് വീഴുന്നത്. ജനുവരിയില്‍ പാക് വ്യോമസേന വിമാനം പരിശീലനത്തിനിടെ മിന്‍വാലിയില്‍ വെച്ച് തകര്‍ന്ന് വീണിരുന്നു. സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ അതേ മാസം തന്നെ പാക് വ്യോമസേനയുടെ മിറാഷ് വിമാനം ലാഹോര്‍- മുള്‍ട്ടാന്‍ പ്രദേശത്ത് വെച്ച് തകര്‍ന്നിരുന്നു. പിന്നീട് ഫെബ്രുവരി 12 നാണ് വിമാനം തകര്‍ന്ന് വീണത്. പരിശീലനത്തിനിടെ മര്‍ദാന്‍ ജില്ലയിലെ ടാഖട്ട് ഭായി പ്രദേശത്ത് വെച്ചായിരുന്നു സംഭവം. മാര്‍ച്ച് 23 ന് പാക് വ്യോമസേനയുടെ എഫ് 16 വിമാനം തകര്‍ന്ന് വിംഗ് കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു.