04 September, 2020 08:45:20 AM
അതിർത്തി സംഘർഷം: ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് ചൈനീസ് പ്രതിരോധമന്ത്രി
മോസ്കോ: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷ സാഹചര്യം രൂക്ഷമാകുന്നതിനിടെ ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് ചൈന. മോസ്കോയിൽ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിക്കിടെയാണ് പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് സമയം ചോദിച്ച് ചൈന രംഗത്തെത്തിയത്. ചൈനീസ് പ്രതിരോധമന്ത്രി വാംഗ് യി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ ഇക്കാര്യം ചൂണ്ടിക്കാട്ടി ചർച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു.
അതേസമയം, ചൈനീസ് അഭ്യർഥനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലഡാക്കിൽ യഥാർഥ അതിർത്തി നിയന്ത്രണരേഖയോടു ചേർന്നു വീണ്ടും ചൈനീസ് സൈന്യം കടന്നുകയറ്റത്തിനു ശ്രമിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളായത്. പാങ്ങോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് അഞ്ഞൂറിലധികം വരുന്ന ചൈനീസ് സൈനികരാണ് കടന്നു കയറാൻ ശ്രമിച്ചത്.