03 September, 2020 08:15:51 AM
ഇന്ത്യയുടെ അയൽരാജ്യങ്ങൾ ഉൾപ്പെടെ 12 ഇടങ്ങളിൽ ചൈന സൈനികത്താവളം ഒരുക്കുന്നു
വാഷിംഗ്ടണ്: ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങൾ ഉൾപ്പെടെ 12 രാജ്യങ്ങളിൽ ചൈന സൈനിക സൗകര്യം ഒരുക്കാൻ ശ്രമിക്കുന്നതായി പെന്റഗണ്. ഇന്ത്യയുടെ അയൽക്കാരായ പാകിസ്താൻ, ശ്രീലങ്ക, മ്യാ·ർ എന്നിവർക്കൊപ്പം തായ്ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ, യുഎഇ, കെനിയ,താൻസനിയ, അങ്കോള, തജകിസ്ഥൈൻ എന്നീ രാജ്യങ്ങളിലാണ് സൈനിക താവളത്തിനായി ചൈന ശ്രമിക്കുന്നതെന്ന് കോണ്ഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോകമെങ്ങും സൈനിക സന്നാഹമൊരുക്കി അമേരിക്കൻ സൈന്യത്തോട് കിടപിടിക്കുകയാണ് ലക്ഷ്യം. അടുത്ത 20 വർഷത്തിനുള്ളിൽ ആണവായുധങ്ങളുടെ ശേഖരം ഇരട്ടിയാക്കാനും ലക്ഷ്യമുണ്ട്. നിലവിൽ 200ൽ താഴെ ആണവായുധങ്ങളാണ് ചൈനക്കുള്ളത്. ചൈനയുടെ ആണവായുധങ്ങളുടെ വിവരങ്ങൾ ആദ്യമായാണ് പെന്റഗണ് പുറത്തുവിടുന്നത്.