29 August, 2020 06:30:58 AM
സുന്ദരി നാരായണന് വൈറ്റ്ഹൗസിൽ വച്ച് ട്രംപ് അമേരിക്കൻ പൗരത്വം നല്കി
വാഷിംഗ്ടൺ: ലീഗൽ ഇമിഗ്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ സോഫ്റ്റ്വെയർ ഡവലപർ സുന്ദരി നാരായണന് അമേരിക്കൻ പൗരത്വം നല്കി. റിപ്പബ്ലിക്കൻ നാഷണൽ കണ്വെൻഷൻ ആരംഭിച്ചപ്പോഴാണ് പ്രത്യേക ചടങ്ങിന് വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചത്.
പ്രഗത്ഭയായ സോഫ്റ്റ്വെയർ ഡവലപ്പറാണെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് അമേരിക്കൻ അമേരിക്കൻ പൗരത്വം സുന്ദരിക്ക് നൽകിയത് സ്വാഗതം ചെയ്തത്. കഴിഞ്ഞ 13 വർഷമായി സുന്ദരിയും ഭർത്താവും രണ്ട് കുട്ടികളും അമേരിക്കയിൽ കഴിയുന്നു. അവർക്ക് അംഗീകാരം നല്കുന്നതിൽ തനിക്ക് അഭിമാനുണ്ടെന്ന് ട്രംപ് പറഞ്ഞു. ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി (ആക്ടിംഗ്) ചാഡ് വുൾഫാൻ ഇവർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.