12 August, 2020 07:07:29 AM
ഇന്ത്യൻ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി

വാഷിംഗ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് കമലയുടെ പേര് പ്രഖ്യാപിച്ചത്.
കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിക്കാനായതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബൈഡൻ പറഞ്ഞു. അഭിഭാഷകയായ കമല നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്റംഗമാണ്. ഉപരിസഭയായ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജയാണ് 55കാരിയായ കമല.
നേരത്തെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പറഞ്ഞു കേട്ട പേരാണ് കമല ഹാരിസിന്േറത്. ജോ ബൈഡനും മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉൾപ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല. വൈസ് പ്രസിഡന്റായി ഒരു സ്ത്രീയെ മാത്രമേ നാമനിർദ്ദേശം ചെയ്യൂവെന്ന് ബൈഡൻ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആരുടെയും പേര് പരാമർശിച്ചിരുന്നില്ല