11 August, 2020 06:09:25 PM
കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കൊവിഡ് ; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇവരില്‍ 105 പേരുടെ ഉറവിടമറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേര്‍ക്ക് രോഗം ബാധിച്ചു. 1426 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
തിരുവനന്തപുരത്തും, മലപ്പുത്തും രോഗവ്യാപനം കൂടുതലാണ് ഇന്ന് തിരുവനന്തപുരത്ത് 297ഉം മലപ്പുറത്ത് 242 രോഗികളുമുണ്ട്. തിരുവനന്തപുരം297, മലപ്പുറം 242, കോഴിക്കോട് 158, കാസർഗോഡ് 147, ആലപ്പുഴ146, പാലക്കാട് 141, എറണാകുളം 131, തൃശ്ശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കോവിഡ് രോഗികളുടെ കണക്ക്.