09 August, 2020 12:00:18 PM


കോട്ടയം കിംസിൽ പ്രസവ, ശസ്ത്രക്രിയ പാക്കേജുകളും മൺസൂൺ ഹെൽത്ത് ചെക്കപ്പും



കോട്ടയം: കോട്ടയം കിംസ്ഹെൽത്ത് ആശുപത്രി മഴക്കാലവുമായി ബന്ധപ്പെട്ട് മൺസൂൺ ചെക്കപ്പും, ഹോംകെയർ സേവനങ്ങളും ലഭ്യമാക്കുന്നു. ഇളവുകളോടുകൂടിയ ഈ സേവനങ്ങൾക്ക് പുറമെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾക്ക് പ്രത്യേക പാക്കേജും നൽകുമെന്ന് അധികൃതർ അറിയിച്ചു.


പ്രസവമടക്കം ഗൈനക്കോളജി, ജനറൽ & ലാപ്പറോസ്കോപിക് സർജറി, സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ (കാൽമുട്ട്, ഇടുപ്പ്, ഷോൾഡർ) എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയ പാക്കേജുകൾക്കും പ്രത്യേക ഇളവുകൾ ലഭ്യമാണ്. ഈ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മേൽപറഞ്ഞ ഡെലിവറി, ശസ്ത്രക്രിയ സേവനങ്ങൾ ആവശ്യമായി വരുന്ന ആദ്യത്തെ 100 പേർക്കായിരിക്കും പ്രത്യേക ഇളവുകളോട് കൂടിയ ഈ സ്പെഷൽ പാക്കേജുകൾ ലഭ്യമാകുന്നത്.


പ്രമുഖ ഡോക്ടർമാരുടെ  ടെലിഫോൺ കൺസൾട്ടേഷൻ സേവനങ്ങളും, മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങളും (സർവീസ് ചാർജ് ഈടാക്കുന്നതല്ല) ലഭ്യമാണ്. പ്രത്യേക ഇളവുകളോടുകൂടിയ മൺസൂൺ ഹെൽത്ത് ചെക്കപ്പ് ഉപഭോക്താക്കളുടെ വീടുകളിലും (ഹോം കെയർ), കിംസ്ഹെൽത്തിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് -  0481 2941000, 9072726190.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K