08 August, 2020 09:29:07 PM
ഖത്തര്‍ എയര്വേയ്സില് മടങ്ങണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ദോഹ: ആഗസ്റ്റ് 13 മുതല്‍ ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാരടക്കം ചില രാജ്യക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് കോവിഡ് നെഗറ്റീവ് സട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് പുനരാംരംഭിക്കുന്ന മുറക്ക് ഇന്ത്യക്കാര്‍ക്കും ഇത് ബാധകമാവും. നിലവില്‍ സര്‍വീസ് നടത്തുന്ന ബംഗ്ലാദേശ്, ബ്രസീല്‍, ഇറാന്‍, ഇറാഖ്, പാകിസ്താന്, ഫിലിപ്പീന്‍സ്, ശ്രീലങ്ക രാജ്യങ്ങളിലുള്ളവര്‍ക്ക് 13 മുതല്‍ യാത്ര ചെയ്യണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സര്‍വീസ് പുനരാംരംഭിക്കുന്ന മുറക്ക് ഇന്ത്യ, നേപ്പാള്‍, നൈജീരിയ, റഷ്യ രാജ്യക്കാര്‍ക്കും ഇത് നിര്‍ബന്ധമാകുമെന്നും കമ്ബനി പറയുന്നു. അതത് രാജ്യങ്ങളിലെ ഖത്തര്‍ എയര്‍വേയ്സ് അംഗീകരിച്ച മെഡിക്കല്‍ സെന്‍ററുകളില്‍ നിന്നുള്ള 72 മണിക്കൂറിനുള്ളിലെ കോവിഡ് ആര്‍.ടിപി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. ഇതിന്‍റെ ചെലവ് യാത്രക്കാരന്‍ തന്നെ വഹിക്കണം. ചെക്ക് ഇന്‍ സമയത്ത് സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പി ഖത്തര്‍ എയര്‍വേയ്സിന്റെ വെബ് സൈറ്റില്‍ നിന്ന് കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത് എന്നിവ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല.
കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന് താഴെയുള്ള കുട്ടികളെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോഴിക്കോട് അസാ ഡയഗ്നോസ്റ്റിക് സെന്‍റര്‍, തിരുവനന്തപുരത്ത് ഡി ഡി ആര്‍ സി ടെസ്റ്റ് ലാബ്, കൊച്ചിയിലെ മെഡിവിഷന്‍ സ്കാന്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്‍റര്‍ എന്നീ കേരളത്തിലെ പരിശോധനാകേന്ദ്രങ്ങളാണ് കമ്ബനിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം ചില രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതിയ നിബന്ധനയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇത് സംബന്ധിച്ച് വ്യക്തതയില്ല.
പ്രവാസികള്‍ തിരിച്ചുവരുേമ്ബാള് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഖത്തറില്‍ ഹോം ക്വാറന്‍റയിനും അല്ലെങ്കില്‍ സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറൈന്നുമാണെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നത്. റീ എന്‍ട്രി പെര്‍മിറ്റ് എടുത്ത ഇന്ത്യക്കാര്‍ക്കും ഇത്തരത്തില്‍ മടങ്ങിയെത്താം. എന്നാല്‍ ഖത്തര്‍ എയര്‍വേയ്സ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കടക്കം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് തങ്ങള്‍ക്കും വിവരങ്ങള്‍ വന്നിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
ഇന്ത്യയില്‍ ഖത്തര്‍ എയര്‍വേയ്സ് അംഗീകരിച്ച കോവിഡ് പരിശോധനാകേന്ദ്രങ്ങള്‍
ബംഗളൂരു - ഐ സി എം ആര്‍ അംഗീകാരമുള്ള എല്ലാ ലാബുകളും
ചെന്നൈ - ഐ സി എം ആര്‍ അംഗീകാരമുള്ള എല്ലാ ലാബുകളും
കൊച്ചി - മെഡിവിഷന്‍ സ്കാന്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്‍റര്‍
ഗോവ - ഗോവ മെഡിക്കല്‍ കോളേജ്
ഹൈദരാബാദ് - വിജയ ഡയഗ്നോസ്റ്റിക്
കൊല്‍ക്കത്ത - അപ്പോളോ ആശുപത്രി, മെഡിക്ക സൂപ്പര്‍ സ്പെഷ്യാലിറ്റി ലാബ്, സുരക്ഷാ ലാബ്സ്, ഡോ. ലാല്‍ പാത് ലാബ്സ്
കോഴിക്കോട് - അസാ ഡയഗ്നോസ്റ്റിക് സെന്‍റര്‍
നാഗ്പൂര്‍ - ധ്രുവ് പാത്തോളജി ആന്‍ഡ് മോളിക്യൂലാര്‍ ഡയഗ്നോസ്റ്റിക്സ്, സു-വിശ്വാസ് ഡയഗ്നോസ്റ്റിക് ലാബ്
ന്യൂഡല്‍ഹി - ഡോ. ലാല്‍ പാത് ലാബ്സ്
മുംബൈ - സബര്‍ബന്‍ ഡയഗ്നോസ്റ്റിക്സ്, മെേട്രാപോളിസ് എസ് ആര്‍ എല്‍, നാനാവതി ആശുപത്രി
തിരുവനന്തപുരം - ഡി ഡി ആര്‍ സി ടെസ്റ്റ് ലാബ്.
ഇതിന് പുറമേ അമൃത്സര്‍, അഹ്മദാബാദ് എന്നിവിടങ്ങളിലെ പരിശോധനാകേന്ദ്രങ്ങളുടെ വിവരവും ഖത്തര്‍ എയര്‍വേയ്സ് പുറത്തുവിട്ടിട്ടുണ്ട്.