06 August, 2020 11:58:47 AM
ഒരു മന്ത്രി സ്വപ്‌നയുടെ ഫ്‌ളാറ്റില്‍; സമ്മാനങ്ങളുമായി സ്വപ്‌ന മറ്റൊരു മന്ത്രിയുടെ വീട്ടില്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിലെ വിവാദനായിക സ്വപ്‌നയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളടെ വിവരം പുറത്തുവരുമ്പോള്‍ കേരളത്തിലെ ഇടതുസര്‍ക്കാരിന് തലവേദന കൂടുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി സ്വപ്‌നയുടെ ഫ്‌ളാറ്റ് സന്ദര്‍ശിച്ചതായും മറ്റൊരു മന്ത്രിയുടെ വീട്ടില്‍ സ്വപ്‌ന സമ്മാനങ്ങളുമായി എത്തിയെന്നുമുള്ള വിവരം അന്വേഷണ സംഘത്തിന് കിട്ടിയതായി ഒരു മാധ്യമം റിപ്പോര്‍ട്ടുചെയ്യുന്നു.
മിക്ക മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നു എന്നും രണ്ടുമന്ത്രിമാര്‍ക്ക് നിരന്തര ബന്ധം ഉണ്ടായിരുന്നു എന്നും സൂചന ലഭിച്ചത് അനുസരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സാധാരണഗതിയില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആണെങ്കില്‍ പോലും സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോകോള്‍ വഴിയാണ് അനുമതി തേടേണ്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ കിട്ടാനും പ്രോട്ടോകോള്‍ വിഭാഗം വഴി അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ അതൊന്നുമില്ലാതെയാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്. സ്വകാര്യ ആവശ്യത്തിനായിരുന്നു മന്ത്രി സ്വപ്‌നയുടെ വീട്ടിലേക്ക് എത്തിയത്. മറ്റൊരു മന്ത്രിയുടെ വീട്ടിലേക്ക് സ്വപ്‌ന സമ്മാനങ്ങളുമായി പോയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മന്ത്രി സ്വപ്‌നയ്ക്ക് മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഭരണപക്ഷവുമായി വളരെ അടുപ്പമുള്ള ഒരു കുടുംബത്തിലെ അംഗം സ്വര്‍ണ്ണം വില്‍ക്കാന്‍ പോയ സ്വര്‍ണ്ണക്കടത്ത് സംഘത്തിനൊപ്പം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി വിവരമുണ്ട്. ഭരണപക്ഷത്തെ ഉന്നതന്‍ സ്വപ്‌നയുടെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഉന്നതതല തീരുമാനങ്ങള്‍ പലതും സ്വപ്‌ന അപ്പപ്പോള്‍ അറിഞ്ഞിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌ന തീവ്രവാദ സംഘടനകള്‍ക്കു വിവരം ചോര്‍ത്തി നല്‍കുന്ന ചാരപ്പണി ചെയ്തിരുന്നോ എന്ന് എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്.
ഖത്തര്‍ വഴിയുള്ള ധനസഹായം നിലച്ചതോടെയാണു തീവ്രവാദ ആവശ്യങ്ങള്‍ക്കായി യു.എ.ഇ. വഴി കള്ളക്കടത്ത് ഊര്‍ജിതമായതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. സുരക്ഷിതമാര്‍ഗം എന്നനിലയിലാണു കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് തെരഞ്ഞെടുത്തത്. വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവരാമെന്ന സൗകര്യവും കാരണമായി