05 August, 2020 06:16:45 PM
സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ്; 971 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചതാണിത്. 1234 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ച 971 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 274 , മലപ്പുറം 167 , കാസര്‍കോട് 128, എറണാകുളം 120 ആലപ്പുഴ 108, തൃശൂര്‍, 86, കണ്ണൂര്‍ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14.
ഏഴു മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ചോമ്ബാല പുരുഷോത്തമന്‍, ഫറോക്ക് സ്വദേസി പ്രഭാകരന്‍, കക്കട്ട് മരക്കാര്‍കുട്ടി, കൊല്ലം വെളിനെല്ലൂര്‍ അബ്ദുല്‍ സലാം, കണ്ണൂര്‍ ഇരിക്കൂര്‍ യശോദ, കാസര്‍കോട് അസൈനാര്‍ ഹാജി, കൊച്ചി തൃക്കാക്കര ജോര്‍ജ് ദേവസി എന്നിവരാണ് മരിച്ചത്.