02 August, 2020 12:40:16 PM
സ്പേസ് എക്സ് ദൗത്യം പൂർണതയിലേക്ക്; ക്രൂഡ്രാഗൺ പേടകം ഭൂമിയിലേക്ക്
ഫ്ളോറിഡ: ആദ്യ സ്വകാര്യ ബഹിരാകാശ സ്പേസ് എക്സ് ദൗത്യം പൂർണതയിലേക്ക്. സ്പേസ് എക്സ് കമ്പനിയുടെ ക്രൂഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാസയുടെ രണ്ട് സഞ്ചാരികളുമായി ഭൂമിയിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെ ഫ്ലോറിഡ തീരത്തിന് സമീപം കടലിലാണ് പേടകം ലാൻഡ് ചെയ്യുക. റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരാണ് സ്പേസ് എക്സ് ദൗത്യത്തിലെ ആദ്യ സഞ്ചാരികൾ.
ബഹിരാകാശ നിലയത്തിൽനിന്ന് ക്രൂഡ്രാഗൺ പേടകം അകന്നു പോകുന്ന ചിത്രം നാസ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭൂമിയെ ലക്ഷ്യമാക്കിയുള്ള പേടകം സുരക്ഷിതമായ പാതയിലാണെന്നും നാസ അറിയിച്ചു. മേയ് 30നാണ് സ്വകാര്യ ബഹിരാകാശ ദൗത്യം സ്പേസ് എക്സ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഒന്പതു വർഷത്തിനു ശേഷമാണ് നാസ പുതിയ ദൗത്യം നടത്തിയത്.