30 July, 2020 06:37:28 AM
ട്രംപ് ജൂനിയറിന് ട്വിറ്ററില് വിലക്ക്; വിശദീകരണവുമായി മാര്ക്ക് സുക്കര്ബര്ഗ്
ന്യുയോര്ക്ക്: ഡോണള്ഡ് ട്രംപ് ജൂനിയറിന് ട്വിറ്ററില് വിലക്ക് ഏര്പ്പെടുത്തിയ സംഭവത്തില് വിശദീകരണവുമായി ഫേസ്ബുക്ക് - ട്വിറ്റര് മേധാവി മാര്ക്ക് സുക്കര്ബര്ഗ്. എല്ലാ സോഷ്യല്മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ള നിയന്ത്രണങ്ങളില് ഒന്നു തന്നെയാണ് ഇത്തരത്തില് ബ്ലോക്ക് ചെയ്യല് എന്ന് അദ്ദേഹം പറഞ്ഞു. "വാസ്തവ വിരുദ്ധമായതോ പ്രശ്നസാധ്യതയുള്ളതോ ആയ പോസ്റ്റുകളാണ് ഇത്തരം വിലക്കുകള് ലഭിക്കുന്നതിന് കാരണം.
ഹൈഡ്രോക്സിക്ലോറോക്വിന് മരുന്ന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന തരത്തിലുള്ള ട്വീറ്റാണ് ട്രംപ് ജൂനിയറിന് വിനയായത്.ഇത്തരത്തിലൊരു പഠനവും നടന്നിട്ടില്ല എന്നുള്ളതും ലോകാരോഗ്യ സംഘടന ഉള്പ്പെടെ ഹൈഡ്രോക്സിക്ലോറോക്വിന് കോവിഡ് പ്രതിരോധത്തിന് അനുയോജ്യമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. ഒപ്പം ഈ മരുന്ന് ചെറിയശതമാനം ആളുകള്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള് സൃഷ്ടിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു"- സുക്കര്ബര്ഗ് പറഞ്ഞു.