28 July, 2020 06:30:03 PM
കേരളത്തിൽ ഇന്ന് 1167 പേർക്ക് കോവിഡ്; 888 സമ്പർക്ക രോഗികൾ, നാല് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക ശമനമില്ലാതെ തുടരുന്നു. ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പർക്ക രോഗികളിൽ 55 പേരുടേയും രോഗ ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 122 പേർ വിദേശത്തുനിന്നും 96 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. കോവിഡ് ബാധിച്ച് ഇന്ന് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. നാല് ജില്ലകളിലും ഇന്ന് 100 ന് മുകളിൽ പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഇതുവരെ 20896 പേർക്കാണ് കോവിഡ് ബാധിച്ചത്.
കോവിഡ് പോസ്റ്റീവ് ജില്ല തിരിച്ച്:
തിരുവനന്തപുരം- 227, കോട്ടയം- 118, മലപ്പുറം- 112, തൃശൂർ- 109, കൊല്ലം- 95, പാലക്കാട്- 86, ആലപ്പുഴ- 84, എറണാകുളം- 70, കോഴിക്കോട്- 67, പത്തനംതിട്ട- 63, വയനാട്- 53, കണ്ണൂർ- 43, കാസർഗോഡ്- 38, ഇടുക്കി- 7.