23 July, 2020 08:43:59 AM
കോവിഡ് മഹാമാരിയിലും ലാഭം കൊയ്ത് വ്യാജ മെഡിക്കൽ ഉപകരണ വിതരണ ശൃംഖല
വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയിലും ലാഭം കൊയ്യാൻ വ്യാജ മെഡിക്കൽ ഉപകരണ വിതരണ ശൃംഖല. ആഗോള ആവശ്യകത മുതലെടുത്ത് വ്യാജവും നിലവാരവുമില്ലാത്ത പരിശോധന, പ്രതിരോധ ഉപകരണങ്ങൾ ഇത്തരം സംഘങ്ങൾ വിതരണം ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
അനധികൃത ഭക്ഷണ, പാനീയ ഉത്പന്നങ്ങൾ കണ്ടെത്താൻ ഇന്റർപോൾ കഴിഞ്ഞ ഏഴ് മാസത്തിനിടെ നടത്തിയ റെയ്ഡിലാണ് ഇത്തരം ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. വിവിധ രാജ്യങ്ങളിലായി നടത്തിയ റെയ്ഡിനിടെ 17,000 വ്യാജ കോവിഡ് പരിശോധന കിറ്റുകൾ പൊലീസ് പിടിച്ചെടുത്തതായി ഇന്റർപോൾ അറിയിച്ചു. 77 രാജ്യങ്ങളിൽ നിന്നായി 40 മില്യണ്‍ ഡോളർ വില വരുന്ന വ്യാജമായതോ നിലവാരം കുറഞ്ഞതോ ആയ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.