22 July, 2020 08:15:34 AM
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നര കോടി കവിഞ്ഞു; മരണം 6,19,465
വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ഇതുവരെ 1,50,93,246 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിൽ 6,19,465 മരിച്ചു. 90,15,098 പേർ രോഗത്തെ അതിജീവിച്ചപ്പോൾ 5,377,413 പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,068 പേർക്കാണ് രോഗം ബാധിച്ചത്. 3,701 മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നിൽ. 24 മണിക്കൂറിനിടെ 52,282 രോഗബാധയും 925 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ, രോഗം ബാധിച്ചവരുടെ എണ്ണം 4,013,711 ആയും മരണം 144,759 ഉയർന്നു. 1,869,722 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
രോഗികളുടെ എണ്ണത്തിലും മരണത്തിലും ബ്രസീലാണ് രണ്ടാമത്. 2,129,053 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 80,493 രോഗികൾ മരിച്ചു. 1,409,202 പേർ രോഗത്തെ അതിജീവിച്ചു. 24 മണിക്കൂറിനിടെ 7,408 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 242 മരണവും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ 1,194,085 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 28,771 പേർ മരിച്ചു. 752,393 പേരാണ് ഇതുവരെ രോഗമുക്തി നേടിയവർ. 24 മണിക്കൂറിനിടെ 39,168 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 672 പുതിയ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.