21 July, 2020 06:05:25 PM


കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ്: രോഗ ബാധിതർ 13994 ആയി; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 528 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 274 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 82 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 54 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മരണവും സ്ഥിരീകരിച്ചു. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എറണാകുളത്തു 18 കന്യാസ്ത്രീകള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13994 ആയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K