15 July, 2020 07:25:59 AM


യുഎസ് - കാ​ന​ഡ അ​തി​ർ​ത്തി​യി​ല്‍​ യാ​ത്രാ​നി​രോ​ധ​നം 30 ദി​വ​സം കൂ​ടി തു​ട​രും



വാഷിംഗ്ട​ണ്‍: അ​മേ​രി​ക്ക- കാ​ന​ഡ അ​തി​ർ​ത്തി​യി​ലൂ​ടെ​യു​ള്ള യാ​ത്രാ​നി​രോ​ധ​നം 30 ദി​വ​സം കൂ​ടി തു​ട​രും. ക​നേ​ഡി​യ​ൻ സ​ർ​ക്കാ​രി​നെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം ജൂ​ലൈ 21ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ തീ​രു​മാ​നം. 


കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്രണം തു​ട​രു​ന്ന​ത്. മാ​ർ​ച്ച് 21ന് ​അ​തി​ർ​ത്തി അ​ട​ച്ച​തി​നു​ശേ​ഷം ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് തീ​രു​മാ​നം പു​തു​ക്കു​ന്ന​ത്. അ​തി​ർ​ത്തി​യി​ലെ ഗ​താ​ഗ​ത, യാ​ത്രാ നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പും തി​ങ്ക​ളാ​ഴ്ച ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K