15 July, 2020 03:48:44 AM
അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് കമ്പനിയായ വാവേയ്ക്ക് ബ്രിട്ടനിലും വിലക്ക്
ലണ്ടൻ: അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് കന്പനിയായ വാവേയ്ക്ക് ബ്രിട്ടനും വിലക്കേർപ്പൈടുത്തി. 5 ജി നെറ്റ്വർക്കിൽ നിന്നുമാണ് വാവേയെ വിലക്കിയിരിക്കുന്നത്. വാവേയുടെ നിലവിലുള്ള ഉപകരണങ്ങൾ 2027ഓടെ നീക്കം ചെയ്യുമെന്നും ഈ വർഷം ഡിസംബർ 31 മുതൽ കന്പനിയിൽ നിന്ന് പുതിയ ഉപകരണങ്ങൾ വാങ്ങുന്നത് നിരോധിക്കുമെന്നും ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചു.
നിരോധനേമേർപ്പെടുത്തിയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ചൈന ബ്രിട്ടന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം, അമേരിക്കയെുട സമ്മർദ്ദത്തെ തുടർന്നാണ് ബ്രിട്ടൻ ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയിൽ നേരത്തെ തന്നെ വാവെയെ നിരോധിച്ചിരുന്നു