14 July, 2020 06:14:56 PM


കോവിഡിൽ കൈ വിട്ട് കേരളം: ഇന്ന് 608 രോഗികൾ; 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം




തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ്- 19 അതീവ ഗുരുതരമാണെന്ന സൂചന നല്‍കി ഇന്നത്തെ പോസിറ്റീവ് കേസുകള്‍. ഇന്ന് 608 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടായത്. 201 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കാണ് രോഗമുണ്ടായത്.


ഇന്ന് ഒരു മരണവുമുണ്ടായിട്ടുണ്ട്. ആലപ്പുഴ ചുനക്കര സ്വദേശി നസീര്‍ ഉസ്മാന്‍ (27) ആണ് മരിച്ചത്. സഊദി അറേബ്യയില്‍ നിന്ന് വന്നതായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 


ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം - 70, മലപ്പുറം - 58, കോഴിക്കോട് - 58, കാസര്‍കോട് - 44, തൃശൂര്‍ - 42, ആലപ്പുഴ - 34 പാലക്കാട് - 36 കോട്ടയം - 25, കൊല്ലം - 23, വയനാട് - 12, കണ്ണൂര്‍ - 12, പത്തനംതിട്ട - മൂന്ന് എന്നിങ്ങനെയാണ്. ഇന്ന് 181 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K