06 July, 2020 06:37:07 PM


സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ രോഗമുക്തരായി



തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 167 പേർ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്തുനിന്ന് വന്നതും, 65 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരും സമ്പർക്കത്തിലൂടെ 35 പേർക്കും രോഗം സ്ഥിരീകരിച്ചു.

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ടു പേർ കൂടി മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ 87 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കൽ കോളജിൽ 65 വയസ്സുള്ള യൂസഫ് എന്നിവരാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം- 35, കൊല്ലം- 11, കണ്ണൂർ- 11, തൃശൂർ- 14, പാലക്കാട്- 8, ആലപ്പുഴ- 15, എറണാകുളം- 25, തിരുവനന്തപുരം- 7, കാസർകോട്- 6, കോഴിക്കോട്- 15, കോട്ടയം- 6, ഇടുക്കി- 6.


ഇന്ന് നെഗറ്റീവ് ആയവർ, ജില്ലതിരിച്ച്: തിരുവനന്തപുരം 7, കൊല്ലം 10, ആലപ്പുഴ 7, പത്തനംതിട്ട 27, കോട്ടയം 11, എറണാകുളം 16, തൃശൂർ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5, കണ്ണൂർ 10, കാസർകോട് 12.


കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളത് 2252. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K