04 July, 2020 09:25:10 AM
കോവിഡ് പ്രതിരോധ പ്രവർത്തനം: ഫ്രാൻസ് മുൻ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയ്ക്കെതിരെ അന്വേഷണം
പാരീസ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫ്രാൻസ് മുൻ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം. മന്ത്രിസഭകൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് പരിഗണിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫിലിപ്പെ സർക്കാർ വീഴ്ച വരുത്തിയെന്നും മെഡിക്കൽ ഉപകരണങ്ങൾക്ക് പോലുംം വൻ ക്ഷാമം അനുഭവപ്പെട്ടെന്നുമായിരുന്നു ആരോപണങ്ങൾ. ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവച്ചതിനു പിന്നാലെയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
ഫിലിപ്പെയ്ക്കു പുറമേ, ഈ വർഷമാദ്യം വരെ ആരോഗ്യമന്ത്രിയായിരുന്ന ആഗ്നസ് ബുസിൻ, അവരുടെ പിൻഗാമി ആയിരുന്ന ഒളിവർ വേറൻ, മുതിർന്ന പബ്ലിക് പ്രോസിക്യൂട്ടർ ഫ്രാൻസോയിസ് മോലിൻ തുടങ്ങിയവർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.