04 July, 2020 09:15:13 AM
എഡ്വേർഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ രാജിവച്ചു
പാരീസ്: പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ രാജിവച്ചു. രാജി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണ്‍ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫിലിപ്പെയ്ക്ക് പകരം സെന്റർ റൈറ്റ് മേയർ ജീൻ കാസ്റ്റെക്സ് പുതിയ മന്ത്രിസഭയെ നയിക്കും.
2017 മേയ് 15നാണ് സെന്റർ റൈറ്റ് റിപ്പബ്ളിക്കൻ മേയറായ എഡ്വേർഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.കുറച്ചുനാളുകളായി ഫ്രഞ്ച് സർക്കാരിൽ മന്ത്രിസഭ പുനസംഘടന നടക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം, പ്രാദേശിക തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയും ഫിലിപ്പെയുടെ രാജിക്ക് കാരണമായെന്നാണ് റിപ്പോർട്ട്