29 June, 2020 01:31:47 AM
ചൈന മറ്റു രാജ്യങ്ങൾക്കുമേൽ വ്യാപര സമ്മർദ്ദം ചെലുത്തുന്നതായി അമേരിക്ക
വാഷിംഗ്ടണ്‍: ചൈന മറ്റു രാജ്യങ്ങൾക്കുമേൽ വ്യാപര സമ്മർദ്ദം ചെലുത്തുന്നതായി അമേരിക്ക. മറ്റു രാജ്യങ്ങളെക്കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ വ്യാപാരം ഉപയോഗിച്ചും ചൈന സമ്മർദം ചെലത്തുന്നതായി കുറ്റപ്പെടുത്തി. അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രീൻ ആണ് ഈ ആരേോാപണം ഉന്നയിച്ചത്. ചൈനയ്ക്കെതിരെ അമേരിക്ക പ്രചാരണം തീവ്രമാക്കിയതിന്റെ ഭാഗമാണ് ഇത്.
കോവിഡ് വിഷയത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ ആരോപണങ്ങൾ ആവർത്തിച്ച് തങ്ങൾക്ക് അവമതിപ്പ് സൃഷ്ടിച്ച, ഓസ്ട്രേലിയയിൽ നിന്നുള്ള ബാർലിക്ക് ചൈന 80 ശതമാനം തീരുവ ചുമത്തിയിരുന്നു. ചൈനയിൽ നിന്ന് വിദ്യാർഥികളും സഞ്ചാരികളും ഓസ്ട്രേലിയയിൽ പോകുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഇതു രണ്ടുമാണ് സമ്മർദ നടപടികളുടെ ഉദാഹരണമായി ഒബ്രീൻ ചൂണ്ടിക്കാട്ടിയത്.