21 June, 2020 05:12:18 AM
ഇന്ത്യയുമായി അതിർത്തി സംഘർഷത്തിന് ഉത്തരവാദി ചൈനയെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി
വാഷിങ്ടണ്‍: ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ അതിർത്തി സംഘർഷത്തിന് ഉത്തരവാദി ചൈനയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. തെമ്മാടികൾ ചെയ്യുന്നതാണ് ചൈന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ സംഘർഷത്തിലെത്തിച്ചത് ചൈനീസ് സൈന്യമാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അയൽക്കാർക്കുനേരെ മാത്രമല്ല തെമ്മാടിത്തം കാണിക്കുന്നത്. അതെല്ലാവരെയും ബാധിക്കുന്നതാണ്. അവർ പറയുന്നതു മാത്രമല്ല, അവർ ചെയ്യുന്നതും നാം ശ്രദ്ധിക്കണം.
തെക്കൻ ചൈന കടലിനെ സൈനികവത്കരിച്ചു.
നിരവധി പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിച്ചു. ഹോങ്കോങ്, ടിബറ്റ്, സിൻജിയാങ്, ഇന്ത്യൻ അതിർത്തി, ഫിലിപ്പൈൻസ്, മലേഷ്യ, ഇൻഡോനേഷ്യ, വിയറ്റ്നാം, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ചൈനയുടെ പ്രവർത്തികൾ പരിശോധിക്കപ്പെടണം.
കൊറോണ വൈറസ് ചൈനക്കുപുറത്ത് എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അന്വേഷിക്കണം. ഇക്കാര്യത്തിൽ അവർ പറയുന്നതൊന്നും വിശ്വസിക്കാനാവില്ലെന്നും മൈക്ക് പോംപിയോ പറഞ്ഞു.