20 June, 2020 07:43:25 AM
സാമ്പത്തിക പ്രതിസന്ധി: ഇന്‍ഷുറന്‍സ് പുതുക്കാതെ 1845 കെ.എസ്.ആര്‍.ടി.സി. ബസുകൾ
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി കാരണം കെ. എസ്.ആര്‍.ടി.സി.യില്‍ ഇന്‍ഷുറന്‍സ് പുതുക്കാതെ 1,845 ബസുകള്‍. പല ഡിപ്പോകളും ഇവ സര്‍വീസിന് ഉപയോഗിക്കുന്നുണ്ട്. സൂപ്പര്‍ഫാസ്റ്റും ഫാസ്റ്റും ഇക്കൂട്ടത്തിലുണ്ട്. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വിവരംപോലും പല ഡിപ്പോകള്‍ക്കും അറിയില്ല. ഒരു ബസിന് അറുപതിനായിരം രൂപയാണ് വര്‍ഷം ഇന്‍ഷുറന്‍സ്. എല്ലാ ബസുകള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ 12 കോടിയിലധികം രൂപ വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തുക കണ്ടെത്തുക പ്രയാസമാണ്.
വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തത് വലിയ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. അപകടമുണ്ടായാല്‍ കെ. എസ്.ആര്‍.ടി.സി. മാനേജ്‌മെന്റുതന്നെ നഷ്ടപരിഹാരം നല്‍കുമെന്നാണ് അധികൃതരുടെ വിശദീകരണം. ശമ്പളംപോലും നല്‍കാന്‍ ബുദ്ധിമുട്ടുന്ന മാനേജ്‌മെന്റ് ഇത് എങ്ങനെ കൈകാര്യം ചെയ്യുന്ന ചോദ്യമാണ് ഉയരുന്നത്. ഇന്‍ഷുറന്‍സ് സംബന്ധിച്ച കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എം.ഡി.യായി ചുമതലയേറ്റ ബിജു പ്രഭാകര്‍ പറഞ്ഞു