19 June, 2020 08:34:00 AM
നാസികൾ ഉപയോഗിച്ച ചിഹ്നം: ട്രംപിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കം ചെയ്തു
വാഷിംഗ്ടണ്‍: രാഷ്ട്രീയ എതിരാളികളെ തിരിച്ചറിയാൻ നാസികൾ ഒരിക്കൽ ഉപയോഗിച്ച ചുവന്ന ത്രികോണ ചിഹ്നം ഉപയോഗിച്ചതിനേത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകളും പരസ്യങ്ങളും നീക്കം ചെയ്തതായി ഫേസ്ബുക്ക്.
പോസ്റ്റുകളും പരസ്യങ്ങളും വിദ്വേഷത്തിനെതിരായ ഫേസ്ബുക്കിന്റെ നയം ലംഘിച്ചതായി ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ചിഹ്നത്തെ അപലപിക്കുകയോ അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതോ ആയ സന്ദർഭത്തിലല്ലാതെ രാഷ്ട്രീയ തടവുകാരെ തിരിച്ചറിയുന്നതിന് നിരോധിത വിദ്വേഷ ഗ്രൂപ്പിന്റെ ചിഹ്നം ഉപയോഗിക്കുന്നതിനെ ഫേസ്ബുക്ക് നയം വിലക്കുന്നുണ്ട്. ഫേസ്ബുക്കിന്റെ ഈ നയമാണ് ട്രംപിന് വിനയായത്.