18 June, 2020 09:08:04 AM
ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിൽ അംഗത്വം: ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിൽ അംഗത്വം ലഭിച്ചതിനു പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ച് അേമേരിക്ക. ഇന്ത്യയുടെ അംഗത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും രക്ഷാ സമിതിയിലേക്ക് വിജയകരമായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിക്കുന്നുവെന്നും അമേരിക്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും യുഎസ് വിേദേശകാര്യമന്ത്രാലയം അറിയിച്ചു.
193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ നേടിയാണ് രാജ്യം യുഎൻ രക്ഷാസമിതിയിൽ താത്കാലികമായി ഇടംപിടിച്ചത്. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വർഷങ്ങളിൽ ഇന്ത്യ യുഎൻ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവിൽ രക്ഷാസമിതി അംഗമായത്.