07 June, 2020 09:43:38 AM
കുരങ്ങുകളിൽ കോവിഡ് പ്രതിരോധ വൈറസ് പരീക്ഷണം: പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി
മുംബൈ: കോവിഡ് പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ മഹാരാഷ്ട്ര വനം വകുപ്പ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു അനുവാദം നൽകി. മൂന്നും നാലും വയസുള്ള 30 കുരങ്ങുകളെ പിടികൂടുവാനാണ് തീരുമാനം. പരീക്ഷണത്തിനായുള്ള കുരങ്ങുകളെ പൂനെയിലെ വദ്ഗാവ് വനത്തിൽ നിന്നുമാണ് പിടികൂടുക. 30 കുരങ്ങുകളെ പിടികൂടി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു കൈമാറാൻ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡാണ് ഉത്തരവിട്ടത്.