04 June, 2020 11:01:19 AM
പ്രതിഷേധങ്ങൾക്ക് പിന്തുണ: അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ മുൻഭാര്യയും മകളും
വാഷിംഗ്ടൺ: ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ പടരുന്നു പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻഭാര്യയും മകളും. വാഷിംഗ്ടൺ ഡിസിയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ മുൻഭാര്യ മാർല മേപ്പിൾസും മകൾ ടിഫാനിയുംപ്രതിഷേധക്കാർക്ക് പിന്തുണയറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്.
ഇൻസ്റ്റഗ്രാമിൽ കറുത്ത ചിത്രം പങ്കുവച്ച്, ഹെലൻ കെല്ലർ പറഞ്ഞ Alone we can achieve so little; together we can achieve so much എന്ന വാക്കുകൾ ടിഫാനി പങ്കുവച്ചു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയ #blackoutTuesday #justiceforgeorgefloyd എന്ന വാക്കുകളും കുറിച്ചാണ് ടിഫാനി തന്റെ പിന്തുണ അറിയിച്ചത്. പോസ്റ്റിനു താഴെ, പ്രതിഷേധിക്കുന്നവരോട് മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്ന പിതാവിനോട് കാര്യത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കി നൽകണമെന്ന് ചിലർ ടിഫാനിയോട് ആവശ്യപ്പെട്ടു. മാർല പങ്കുവച്ച പോസ്റ്റിനും നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്