04 June, 2020 10:57:11 AM
ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കൽ പരീക്ഷണം തുടരാം - ലോകാരോഗ്യസംഘടന
ജനീവ: ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കൽ പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). സുരക്ഷാ അവലോകനം നടത്തുന്നതിനായി ട്രയൽ നടത്തുന്നത് താൽക്കാലികമായി നിർത്തിവച്ചതായി മേയ് 25 ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
റെമിഡിസിവര്‍, ചില എച്ച്ഐവി മരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാനും ഡബ്ല്യുഎച്ച്ഒ അനുമതി നല്കി. കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നവരിൽ മരണസാധ്യത കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നു. എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ ഇല്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.