03 June, 2020 05:59:34 AM
ഇന്ത്യയിൽ കോവിഡ് ചികിത്സക്ക് ആന്റി വൈറൽ മരുന്ന് റെംഡെസിവിർ ഉപയോഗിക്കാൻ അനുമതി
ദില്ലി: രാജ്യത്തെ കോവിഡ് രോഗികൾക്ക് അമേരിക്കൻ കമ്പനിയായ ഗിലെയാദിന്റെ ആന്റി വൈറൽ മരുന്ന് റെംഡെസിവിർ ഉപയോഗിക്കാൻ അനുമതി. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് മരുന്ന് ഉപയോഗത്തിന് അനുമതി നൽകിയത്. അടിയന്തിര സാഹചര്യങ്ങളിൽ കോവിഡ് രോഗികൾക്ക് റെംഡെസിവിർ നൽകുന്നതിനാണ് അനുമതി.
കോവിഡിനെതിരെ മരുന്ന് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കമ്പനി ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന് അനുമതി നൽകിയതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മരുന്ന് ഉപയോഗിക്കുന്നതിന്റെ പ്രോട്ടോക്കോൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ യഥാസമയം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.