30 May, 2020 09:23:56 AM


ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍: പ്രവാസികളെ ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികളുടെ തട്ടിപ്പ്



ജിദ്ദ: പ്രവാസലോകത്ത് ദുരിതത്തിലകപ്പെട്ടു കഴിയുന്ന പ്രവാസികളെ ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികളുടെ തട്ടിപ്പ് വ്യാപകമാവുന്നു. സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന വിമാനസര്‍വീസുകളില്‍ നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും ഇതില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ ടിക്കറ്റിനായി മുന്‍കൂട്ടി പണം അടക്കണം എന്നുമാവശ്യപ്പെട്ട് ചില ട്രാവല്‍ ഏജന്‍സികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജിദ്ദയില്‍ നിന്നും മെയ് 30,31 തിയ്യതികളില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനസര്‍വീസുകള്‍ ഉണ്ടാവുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ട്രാവല്‍ ഏജന്‍സികളുടെ ഈ രീതിയിലുള്ള പണശേഖരണം തിരിമറിക്കുള്ള ആസൂത്രിത ശ്രമമെന്നും​ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K