28 May, 2020 05:55:25 PM
കുളിമുറിയില്‍നിന്നും നഗ്നയായി പുറത്തിറങ്ങിയ യുവതി മകളുടെ ഓണ്‍ലൈന്‍ ക്ലാസ് വീഡിയോയില്‍
ടലഹാസി: കൊവിഡ് ലോക്ക് ഡൌൺ കാരണം കുട്ടികളുടെ വിർച്വൽ ക്‌ളാസ്സുകൾ നടക്കുമ്പോള്‍ വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വീട്ടില്‍ നടക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും വരെ ക്ലാസില്‍ ഇരിക്കുന്ന കുട്ടികളടക്കം എല്ലാവരുടെയും ശ്രദ്ധയിലെത്തും എന്നത് നാം പലപ്പോഴും മറന്നുപോകുന്നുണ്ട്. ആഷ്‌ലി സ്മിത്ത് എന്ന ഫ്ലോറിഡയിലെ ജ്യാക്സന്വില്‍ സ്വദേശിനി തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഒന്നാംക്‌ളാസ്സിൽ പഠിക്കുന്ന മകൾ ബെഡ്‌റൂമിൽ ഇരുന്ന് ഓൺലൈൻ ക്‌ളാസിൽ കയറിയ കാര്യം അറിയാതെ കുളിമുറിയിൽ നിന്ന് നൂൽബന്ധമില്ലാതെ പുറത്തിറങ്ങിയ താന്‍ചെന്നുപെട്ടത് ഓൺലൈൻ ക്ലാസ് വീഡിയോയിലെന്ന് ഇവര്‍ വിശദീകരിക്കുന്നു. ഒരല്പം നാണക്കേട് തോന്നിക്കുന്ന അനുഭവം രസകരമായ വീഡിയോ വഴി പങ്കുവെച്ചിരിക്കുകയാണ് ആഷ്‌ലി സ്മിത്ത്. സംഭവം അവര്‍ വിവരിക്കുന്നതിങ്ങനെ.
"ഞാൻ ആളുകൾക്ക് പറ്റുന്ന ഓരോ അബദ്ധങ്ങളുടെ വീഡിയോ യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ കാണാറുണ്ട്. അന്നൊന്നും അത് ഞാൻ വിശ്വസിച്ചിരുന്നില്ല. ആളുകൾ മനഃപൂർവം ചെയ്യുന്നതാണവ എന്നാണു ഞാൻ ധരിച്ചിരുന്നത്. എന്നാൽ, ഇന്ന് എനിക്ക് നേരിട്ടുണ്ടായ ഒരു അനുഭവത്തോടെ എന്‍റെ തെറ്റിദ്ധാരണ മാറി. അബദ്ധം ആർക്കും സംഭവിക്കാം എന്ന് ഇന്നെനിക്ക് ബോധ്യമായി.' എന്ന് പറഞ്ഞാണ് അവർ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
ആഷ്‌ലിക്ക് പറ്റിയ അബദ്ധം ഇതാണ്. രണ്ടു മക്കളാണ് ആഷ്‌ലിക്ക്. ഇരുവർക്കും സ്മാർട്ട് ക്‌ളാസിൽ ഇരുന്നു പഠിക്കാൻ വേണ്ടി ഓരോ ഇടങ്ങൾ കൊടുത്ത ശേഷം അവർ കുളിക്കാൻ വേണ്ടി ബാത്ത്റൂമിലേക്ക് പോയി. കുളി കഴിഞ്ഞ് ആഷ്‌ലി ടവൽ പുതച്ച് പുറത്തിറങ്ങി. കുളിമുറിയിലേക്ക് കയറുമ്പോൾ ബെഡ്‌റൂമിൽ ആരും ഇല്ലായിരുന്നതിനാൽ അവർ ഒന്നുമോർക്കാതെ, ടവൽ ഊരി ദേഹം തുടച്ച ശേഷം നനഞ്ഞ മുടിയിൽ അതേ ടവൽ കെട്ടി കണ്ണാടിക്കു മുന്നിലേക്ക് നീങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് കുറച്ചധികം കുട്ടികളുടെ ഒന്നിച്ചുള്ള " ഓ...ഓ.. " എന്ന അത്ഭുതപ്രകടനങ്ങൾ കേട്ടത്.
ആഷ്‌ലി കുളിമുറിയിലേക്ക് കയറിയ ശേഷം, ഒന്നാംക്‌ളാസുകാരിയായ ഇളയ മകൾ, പുറത്ത് ഇരുത്തിയിടത്തു നിന്ന് ലാപ്ടോപ്പുമെടുത്ത് ബെഡ്‌റൂമിനുള്ളിലേക്ക് സ്ഥലംമാറി ഇരുന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല. ടവൽ ഊരിമാറ്റി നനഞ്ഞ ദേഹത്തോടെ ആഷ്‌ലി നിന്നത് മകളുടെ ക്‌ളാസിലെ എല്ലാ കുട്ടികളും കണ്ടു. സംഗതി തിരിച്ചറിഞ്ഞ് ആഷ്‌ലി വസ്ത്രം എടുത്തുടുത്തു. നിമിഷ നേരത്തേക്കാണെങ്കിലും, മനഃപൂർവം ആയിരുന്നില്ലെങ്കിലും, താൻ കുട്ടികൾക്ക് മുന്നിൽ നടത്തിപ്പോയ നഗ്നതാപ്രദർശനത്തിന്‍റെ പേരിൽ ആഷ്‌ലി മകളുടെ സഹപാഠികളോടും അവരുടെ അച്ഛനമ്മമാരോടും ഖേദം പ്രകടിപ്പിച്ചു.
ഇന്ന് തനിക്ക് സംഭവിച്ചത് നാളെ ആർക്കുവേണമെങ്കിലും സംഭവിക്കാം എന്നും, താൻ ഇനിയങ്ങോട്ട് ശ്രദ്ധിക്കുമെന്നും, മറ്റുള്ളവരും ഈയൊരു സാധ്യത മനസ്സിൽ സൂക്ഷിക്കുന്നത് അബദ്ധങ്ങൾ ഒഴിവാക്കാൻ സഹായിക്കും എന്നും അവർ പറയുന്നു. ഇതോടൊപ്പം അവര്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ഉപദേശവും നല്‍കുന്നു. അധ്യാപകരുടെ അഭാവത്തില്‍ കുട്ടികള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടരുത് എന്നാണ് അതിലൊന്ന്. കുട്ടികളെ പിന്നില്‍ ഒരു ഭിത്തി വരത്തക്കവിധം വീട്ടില്‍ ഇരുത്തിവേണം ക്ലാസില്‍ പങ്കെടുപ്പിക്കേണ്ടതെന്നും ഒപ്പം രക്ഷിതാക്കള്‍ നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്യാന്‍ മറക്കരുതെന്നും ആഷ്ലി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.
ആഷ്ലിയുടെ അനുഭവം ചില്ലറയായി കണക്കാക്കേണ്ടതില്ല. ലാപ്ടോപ്പിലോ മൊബൈൽ ഫോണിലോ ഇൻസ്റ്റാൾ ചെയ്ത ആപ്പ് വഴി വീഡിയോ കോളിൽ ലോഗിൻ ചെയ്ത് കയറുമ്പോള്‍ സ്മാർട്ട് ക്‌ളാസിൽ ഇരിക്കുന്ന കുട്ടികൾക്ക് ടീച്ചറുടെയും മറ്റു കുട്ടികളുടെയും മുന്നിലേക്കെത്തുന്ന വീഡിയോ ദൃശ്യങ്ങളും സംഭാഷണങ്ങളും ഏറെ അപകടകാരികളാകാന്‍ സാധ്യത ഏറെയാണ്. ചിലപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വരെ എത്തിയേക്കും ഇത്തരം ദൃശ്യങ്ങള്‍.