26 May, 2020 07:07:03 PM
കോവിഡ് രക്തം കട്ടപിടിക്കുന്ന അസുഖം; ആന്‍റിബയോട്ടിക്കാണ് മരുന്നെന്ന് റിപ്പോര്‍ട്ടുകള്‍
ദില്ലി: കോവിഡ് രോഗവ്യാപനത്തിന് കാരണമാകുന്നത് കൊറോണ വൈറസല്ലെന്നും ബാക്ടീരിയയാണെന്നും ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നിര്‍വഹിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം ലംഘിച്ച് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകളുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മരണകാരമാകുന്നത് ബാക്ടീരിയയാണെന്നും വൈറസല്ലെന്നും പറയുന്ന ഡോക്ടര്‍മാര്‍ അതിനു കാരണം രോഗിയുടെ ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതാണെന്നും വിശദീകരിക്കുന്നു.
കോവിഡ് 19 എന്നറിയപ്പെടുന്ന രോഗം ധമനികളില്‍ രക്തം കട്ടയാകുന്നതല്ലാതെ മറ്റൊന്നുമല്ലെന്നാണ് ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ അഭിപ്രായപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകളും മറ്റു രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളും വേദന സംഹാരികളുമാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഇവരുടെ കണ്ടെത്തല്‍ ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത തങ്ങള്‍ കണ്ടെത്തിയത് കോവിഡ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണെന്ന് പറയുന്ന പോസ്റ്റില്‍ ഈ രോഗത്തിന് വെന്റിലേറ്ററുകളും അത്യാഹിത വിഭാഗങ്ങളും ആവശ്യമേയില്ലെന്നും വിശദീകരിക്കുന്നു.
പുതിയ കാര്യങ്ങള്‍ കണ്ടെത്തിയതോടെ ഇറ്റലി രോഗചികിത്സയുടെ പ്രോട്ടോകോളില്‍ മാറ്റം വരുത്താന്‍ ആരംഭിച്ചുവെന്നും പറയുന്നു. ആഗോള പകര്‍ച്ചവ്യാധിയെന്ന് അറിയപ്പെടുന്ന രോഗത്തെകുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയത് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ്. രോഗ ചികിത്സയെ കുറിച്ച് ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും അവര്‍ തങ്ങളുടെ ബിസിനസിനുവേണ്ടി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു.
ആസ്പിരിന്‍, അപ്രോനാക്‌സ്, പാരസെറ്റമോള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇല്ലാതാക്കാനാകുന്ന രോഗമാണിതെന്നാണ് പറയപ്പെടുന്നത്. രക്തത്തിന്റെ ഒഴുക്ക് നിലക്കുന്നതോടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഓക്‌സിജന്‍ ലഭ്യമാകാതിരിക്കുകയും ശ്വസിക്കാന്‍ കഴിയാത്തതിനാല്‍ രോഗി വേഗത്തില്‍ മരിക്കാന്‍ ഇടയാക്കുകയും ചെയ്യുകയാണ്.
പുതിയ വിവരം മനസ്സിലാക്കിയശേഷം ഇറ്റലിയിലെ ആരോഗ്യമന്ത്രാലയം കോവിഡ് പോസിറ്റീവായ രോഗികളില്‍ ആസ്പിരിന്‍, അപ്രോനാക്‌സ് മരുന്നുകള്‍ നല്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ പേര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആരംഭിച്ചതെന്നും പറയുന്നു. പുതിയ രീതി അവലംബിച്ചതോടെ ഇറ്റലിയില്‍ ഒരു ദിവസം തന്നെ പതിനാലായിരത്തിലേറെ പേര്‍ക്കാണ് സുഖം പ്രാപിച്ചതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ ഈ കണ്ടുപിടിത്തം വ്യാജമാണെന്നും നൈജീരിയന്‍ ഗോസിപ്പാണെന്നുമുള്ള റിപ്പോര്‍ട്ടുകളും ഉയര്‍ന്നിട്ടുണ്ട്. നൈജീരിയന്‍ വെബ്സൈറ്റായ എഫോഗോട്ടോര്‍ ഡോട്ട് കോമില്‍നിന്നെടുത്ത് മീഡിയം വെബ്സൈറ്റ് പ്രസിദ്ധീകരിച്ചതാണ് ഈ വാര്‍ത്തയെന്നും പറയുന്നു.