21 May, 2020 07:10:46 AM
അമേരിക്കയിൽ കോവിഡ് ബാധിതര്‍ 16 ലക്ഷത്തിലേക്ക്; 94,962 പേരുടെ ജീവന് പൊലിഞ്ഞു
വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 1,591,757 ആയി. 94,962 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,70,076 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,413 മരണമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.
ന്യൂയോർക്ക് -168 , മസാച്യുസെറ്റ്സ്-128, മിഷിഗണ്‍- 133, ന്യൂജേഴ്സി- 156, കാലിഫോർണിയ - 87, ഇല്ലിനോയിസ്- 146 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം. വിവിധ സംസ്ഥാനങ്ങളിൽ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്.
ന്യൂയോർക്കിൽ ആകെ മരണം 28,816. രോഗം സ്ഥിരീകരിച്ചവര്‍ 3,63,517.
ന്യൂജേഴ്സിയിൽ മരണം 10,747. രോഗം ബാധിച്ചവർ 1,52,096.
ഇല്ലിനോയിയിൽ മരണം 4,525, രോഗം ബാധിച്ചത് 1,00,418.
മസാച്യൂസെറ്റ്സിൽ മരണം 6,066. രോഗം ബാധിച്ചവർ 88,970.
കാലിഫോണിയയിൽ മരണം 3,512. രോഗം സ്ഥിരീകരിച്ചവർ 85,885.
പെൻസിൽവാനിയയിൽ മരണം 4,790, രോഗം ബാധിച്ചവര്‍ 67,917.
മിഷിഗണിൽ മരണം 5,060. രോഗം ബാധിച്ചവർ 53,009.
ഫ്ളോറിഡയിൽ മരണം 2,096. രോഗബാധിതർ 47,471.
ടെക്സസിൽ മരണം 1,423. രോഗബാധിതർ 51,651.
ജോർജിയയിൽ മരണം 1,609. രോഗം സ്ഥിരീകരിച്ചവർ 37,701.
മെരിലാൻഡിൽ മരണം 2,123. രോഗംബാധിച്ചവർ 42,323.
കണക്ടിക്കട്ടിൽ മരണം 3,529. രോഗം ബാധിച്ചവർ 39,017.
ലൂയിസിയാനയിൽ മരണം 2,608. രോഗബാധിതർ 35,316.