20 May, 2020 09:41:51 AM
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,06,750 ആയി; ജീവൻ നഷ്ടമായത് 3,303 പേർക്ക്
ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,06,750 ആയി. 24 മണിക്കൂറിനിടെ 5,611 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗ വ്യാപനനിരക്കാണിത്. 3,303 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച്ച മാത്രം 140 പേര് മരിച്ചു.
മഹാരാഷ്ട്രയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് 37,136 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. 1,325 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 76 മരണം സംഭവിച്ചു. മുംബൈയില്‍ മരണ സംഖ്യ 800 ആയി. ഇവിടെ 22,563 പേര്‍ക്ക് വൈറസ് ബാധിച്ചു. ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 12,141 ആയി. 719 പേര് ഇവിടെ മരിച്ചു. രാജ്യ തലസ്ഥാനത്ത് 10,554 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 168 പേര് ഇവിടെ മരിച്ചു