17 May, 2020 08:03:52 AM


ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു; മരണസംഖ്യ 74 ആയി


ചെന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,000 ക​ട​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്ച മാ​ത്രം 477 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 10,585 ആ​യി. 6,970 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്.


മൂ​ന്ന് പേ​രാ​ണ് ശ​നി​യാ​ഴ്ച മാ​ത്രം രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 74 ആ​യി. 3,538 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ത​മി​ഴ്നാ​ട്. ത​മി​ഴ്നാ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ ചെ​ന്നൈ​യി​ലാ​ണ്. 332 കേ​സു​ക​ളാ​ണ് ചെ​ന്നൈ​യി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K