17 May, 2020 07:46:37 AM
കിം ജോംഗ് ഉൻ രാജ്യത്തെ ചാരസംഘടനാ തലവനെയും സുപ്രീം ഗാർഡ് കമാൻഡറെയും മാറ്റി
പ്യോഗ്യാംഗ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ രാജ്യത്തെ സുപ്രധാന ചാരസംഘടനയുടെ തലവനെയും സുപ്രീം ഗാർഡ് കമാൻഡറെയും മാറ്റിയതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ഇംഗ്ലീഷ് ദിനപത്രം കൊറിയ ഹെറാൾഡാണ് വാർത്ത പുറത്തുവിട്ടത്.
2019 ഡിസംബർ മുതൽ ചാരസംഘടന തലവനായിരുന്ന ജാംഗ് കിൽ സോംഗിനെ മാറ്റി പകരം ലെഫ്റ്റനന്റ് ജനറൽ റിം ക്വാംഗ്് ഇല്ലിനെയാണ് നിയമിച്ചിരിക്കുന്നത്. 2010 മുതൽ കിമ്മിന്റെയും കുടുംബത്തിന്റെയും പ്രധാന അംഗരക്ഷകനും സുപ്രീം ഗാർഡ് കമാൻഡറുമായ യുൻ ജോംഗ് റിന്നിനെയും മാറ്റി. അതേസമയം, സുരക്ഷ പ്രാധാന്യമുള്ള രണ്ട് പദവികളിലും പെട്ടെന്നുള്ള നടപടികൾ എന്തുകൊണ്ടാണെന്ന കാര്യം വ്യക്തമല്ല.