10 May, 2020 05:12:30 PM


ദോഹ - തിരുവനന്തപുരം രണ്ടാം വിമാനം റദ്ദാക്കി; യാത്രക്കാര്‍ ആശങ്കയില്‍



ദോഹ: ഖത്തറിൽനിന്ന്​ ഞായറാഴ്​ച​ തിരുവനന്തപുരത്തേക്ക്​ പുറപ്പെടേണ്ട രണ്ടാമ​ത്തെ വിമാനം റദ്ദാക്കി. ഞായറാഴ്​ച വൈകുന്നേരം 3.15ന്​ പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം ഇതുവരെ ദോഹ ഹമദ്​ അന്താരാഷ്​​ട്ര വിമാനത്താവളത്തിൽ എത്തിയിട്ടില്ല. വിമാനം നിലവിൽ കരിപ്പൂർ വിമാനത്താവളത്തിലാണുള്ളത്​. ഇവിടെനിന്ന്​ ഈ വിമാനം ദോഹയിൽ എ​ത്തേണ്ടതായിരുന്നു. ദോഹയിൽ ഇറങ്ങാനുള്ള അനുമതി വിമാനത്തിന്​ ലഭിക്കാത്തതാണ്​ റദ്ദാക്കാൻ കാരണം. കോവിഡ്​ പശ്ചാത്തലത്തിൽ ഖത്തറിൽനിന്ന്​ മടങ്ങാനാഗ്രഹിക്കുന്ന ഇരു​ന്നൂറോളം യാത്രക്കാരാണ്​ നിലവിൽ ദോഹ വിമാനത്താവളത്തിലുള്ളത്​. 

കരിപ്പൂർ വിമാനത്താവളം അധികൃതർ, ഹമദ്​ വിമാനത്താവളം അധികൃതർ എന്നിവരുമായി ബന്ധപ്പെടു​മ്പോൾ വിമാനത്തിന്​ ​ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്​നമാണ് കാരണമെന്നാണ്​ അറിയുന്നത്​. മണിക്കൂറുകൾക്ക്​ മു​മ്പേ എത്തിയ യാത്രക്കാർക്ക്​ ഇന്ത്യൻ എംബസി അധികൃതർ വിവരങ്ങൾ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്​. യാത്രക്കാർക്ക്​ ഭക്ഷണമോ മറ്റ്​ സൗകര്യങ്ങളോ ഏർപ്പെടുത്താൻ അധികൃതർ ആരും സ്​ഥലത്തില്ലെന്നും പരാതിയുണ്ട്​.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K