10 May, 2020 08:51:33 AM
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 13,47,000 പിന്നിട്ടു; മരണം 80,000 കടന്നു
വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 13,47,309 ആയി. 80,037 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,38,078 പേരാണ് രോഗത്തെ അതിജീവിച്ചത്. 10,29,778 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,417 മരണമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. പുതുതായി 25,218 പേർക്കാണ് രോഗം ബാധിച്ചത്.
ന്യൂയോർക്ക് (186), മസാച്യുസെറ്റ്സ് (138), മിഷിഗണ്‍ (133), ന്യൂജേഴ്സി (132), ഇല്ലിനോയിസ് (108) സംസ്ഥാനങ്ങളിലാണ് 24 മണിക്കൂറിനിടെ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോർക്കിൽ ആകെ മരണം 26,771 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,43,409. ന്യൂജഴ്സിയിൽ മരണം 9,118. രോഗം ബാധിച്ചവർ 1,38,579. മസാച്യൂസെറ്റ്സിൽ മരണം 4,840. രോഗം ബാധിച്ചവർ 76,743. ഇല്ലിനോയിയിൽ മരണം 3,349. രോഗം സ്ഥിരീകരിച്ചവർ 76,085.
കാലിഫോണിയയിൽ രോഗം സ്ഥിരീകരിച്ചവർ 66,687. മരണം 2,691. പെൻസിൽവാനിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 58,686 ആയി ഉയർന്നു. 3,798 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണിൽ മരണം 4,526. രോഗം ബാധിച്ചവർ 46,756. ഫ്ളോറിഡയിൽ ആകെ രോഗബാധിതർ 40,001. മരണം 1,716. ടെക്സസിൽ രോഗബാധിതർ 38,642. മരണം 1,111. കണക്ടിക്കട്ടിൽ രോഗം ബാധിച്ചവർ 32,984. മരണം 2,932. ജോർജിയയിൽ രോഗം സ്ഥിരീകരിച്ചവർ 32,568. മരണം 1,401. മെരിലാൻഡിൽ രോഗംബാധിച്ചവർ 31,534. മരണം 1,614. ലൂയിസിയാനയിൽ ഇതുവരെ 31,417 പേർക്ക് രോഗം കണ്ടെത്തി. 2,267 പേർ മരിച്ചു.