07 May, 2020 02:04:21 AM
കോവിഡ് ഭീഷണിക്കിടെ ബുദ്ധന്റെ സന്ദേശങ്ങൾക്ക് പ്രാധാന്യമേറെ - യുഎൻ സെക്രട്ടറി ജനറൽ
ന്യൂയോർക്ക്: കോവിഡ് മഹാമാരി ആഗോള ജനതയെ വലയ്ക്കുന്ന ഇക്കാലത്ത് ശ്രീബുദ്ധന്റെ സന്ദേശങ്ങൾക്ക് പ്രാധാന്യമേറെയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ബുദ്ധന്റെ സന്ദേശങ്ങളായ ഐക്യം, സേവനം എന്നിവക്കു പ്രധാന്യമേറുന്നതായി ബുദ്ധജയന്തി ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രതിസന്ധിയിൽനിന്ന് കരയാറാനാകൂയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബുദ്ധന്റെ ജനനം, ജീവിതം, മരണം എന്നിവ ഓർക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സന്ദേശങ്ങളിൽ നമുക്ക് പ്രചോദനം ലഭിക്കും. അവയ്ക്ക് മുമ്പത്തേക്കാൾ ഇപ്പോൾ പ്രാധാന്യമുണ്ട്. അന്യരോടുള്ള കരുതലും ഐക്യദാർഢ്യവും പ്രകടിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ചുനിന്നെങ്കിൽ മാത്രമേ കോവിഡ് വ്യാപനം തടയാനും മുക്തി നേടാനും സാധിക്കൂവെന്നും ഗുട്ടെറസ് പറഞ്ഞു