04 May, 2020 10:23:08 AM


ഭൂമിയിലെ മാലാഖമാരെ ആദരിച്ച് പാരീസിലെ ഈ​ഫ​ൽ ട​വ​ർ ധവളപ്രഭയില്‍



​പാരീ​സ്: കോവിഡിനെതിരെ പോരാടുന്ന ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ എ​ല്ലാ​വ​ർ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് പാ​രീ​സി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ ലോ​ക​പ്ര​ശ​സ്ത​മാ​യ ഈ​ഫ​ൽ ടവ​ർ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വെ​ള്ള​നി​റ​ത്തി​ൽ പ്ര​കാ​ശി​പ്പി​ച്ചു. കോ​വി​ഡ് പോ​രാ​ട്ട​ത്തി​ന് ഊ​ർ​ജം പ​ക​രാ​നാ​ണ് "ഹീ​റോ​സ് ഷൈ​ൻ ബ്രൈ​റ്റ്'' എ​ന്ന പ്ര​ചര​ണ​ത്തി​ൽ പാ​രി​സ് പ​ട്ട​ണ​വും ഈ​ഫ​ൽ ട​വ​റും അ​ണി​ചേ​ർ​ന്ന​ത്. ഓ​പ്പ​റേ​റ്റിം​ഗ് ക​മ്പ​നി​യാ​യ സെ​റ്റെ ആ​ണ് ന​ഴ്സു​മാ​രു​ടെ ധീ​ര​ത​യെ​യും ത്യാ​ഗ​ത്തിനെ​യും ആ​ദ​രി​ക്കാ​ൻ വെ​ള്ളി​വെ​ളി​ച്ചം ഒ​രു​ക്കി​യ​ത്.


ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് ഈ​ഫ​ൽ ട​വ​ർ പ്ര​കാ​ശി​ച്ച​ത്. ഈ ​സ​മ​യ​ത്തു ഫ്രാ​ൻ​സി​ലെ ജ​ന​ങ്ങ​ൾ കൈ​യ​ടി​ക​ളു​മാ​യി അ​വ​രു​ടെ ജാ​ല​ക​ങ്ങ​ളി​ലും ബാ​ൽ​ക്ക​ണി​യി​ലും അ​ണി​നി​ര​ന്നു. അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം, ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​ത്തെ കൂ​ടു​ത​ൽ പ്ര​കാ​ശപൂ​രി​ത​മാ​ക്കാ​ൻ മോ​ണ്ട് പ​ർ​ണാ​സെ ട​വ​റും മാ​റി​മാ​റി വെ​ള്ള​യും ചു​വ​പ്പും വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി. ഹൃ​ദ​യ​മി​ടി​പ്പു പോ​ലെ​യാ​യി​രു​ന്നു ഈ ​കാ​ഴ്ച​യെ​ന്ന് കാ​ഴ്ച​ക്കാ​ർ പ്ര​തി​ക​രി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K