03 May, 2020 08:11:31 PM
ലോകത്ത് 35,60,000 കവിഞ്ഞ് കോവിഡ് ബാധിതര്‍; മരണം 2.48 ലക്ഷം കടന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 35,60,000ഉം കടന്ന് മുന്നോട്ട്. നിലവിൽ രോഗബാധിതരുടെ എണ്ണം 35,63,065 ആയി. 212 രാജ്യങ്ങളിലായാണ് ഇത്രയും പേർക്ക് കോവിഡ് ബാധിച്ചത്. ഇതുവരെ 2,48,129 പേർ മരിച്ചു. 24 മണിക്കൂറിനിടെ 81,636 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.
24 മണിക്കൂറിനിടെ 3,430 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 11,53,847 ആളുകൾ രോഗത്തെ അതിജീവിച്ചു. ലോകത്താകെ 21,61,116 പേർ ചികിത്സയിലാണ്. ഇവരിൽ 50,043 പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ദുരിത പട്ടികയിൽ മുന്നിലുള്ള അമേരിക്കയിൽ രോഗികളുടെ എണ്ണം 1,187,510 എത്തി. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,187,510, സ്പെയിൻ- 2,47,122, ഇറ്റലി- 2,10,717, ഫ്രാൻസ്- 1,68,693, ജർമനി- 1,65,664, ബ്രിട്ടൻ- 1,86,599, തുർക്കി- 1,26,045, ഇറാൻ- 97,424, റഷ്യ- 1,34,687, ബ്രസീൽ- 1,01,147.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്- അമേരിക്ക- 68,581, സ്പെയിൻ- 25,264, ഇറ്റലി- 28,884, ഫ്രാൻസ്- 24,895, ജർമനി- 6,866, ബ്രിട്ടൻ- 28,446, തുർക്കി- 3,397, ഇറാൻ- 6,203, റഷ്യ- 1,222, ബ്രസീൽ- 7,025.
രാജ്യങ്ങളിൽ 24 മണിക്കൂറിനിടെ ഉണ്ടായ മരണങ്ങൾ- അമേരിക്ക- 1,137, സ്പെയിൻ- 164, ഇറ്റലി- 174, ഫ്രാൻസ്- 24,760, ജർമനി- 6,812, ബ്രിട്ടൻ- 315, തുർക്കി- 61, ഇറാൻ- 47, റഷ്യ- 1,280, ബ്രസീൽ- 275.