28 April, 2020 11:03:56 AM


രാജ്യത്ത് കോവിഡ് മരണം 934 ആയി; 24 മണിക്കൂറിനിടെ പൊലിഞ്ഞത് 62 ജീവന്‍



ദില്ലി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 62 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 29435 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6868 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.


ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം മുപ്പതുലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 30,37,665 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 210842 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K