27 April, 2020 04:53:09 PM
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ്; കോട്ടയവും ഇടുക്കിയും റെഡ് സോണില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം - 6, ഇടുക്കി - 4 എന്നിങ്ങനെയും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് പോസിറ്റീവ് ആയത്. അതേസമയം സംസ്ഥാനത്ത് 13 പേര് കൂട് ഇന്ന് രോഗമുക്തരായി. കോട്ടയത്തും ഇടുക്കിയിലും രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇരു ജില്ലകളും റെഡ് സോണായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നരാണ്. സംസ്ഥാനത്താകെ ഇതുവരെ 481 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേർ ചികിത്സയിലാണ്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ19812 പേർ വീടുകളിലും 489 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം പുതുതായി 104 പേർ ആശുപത്രിയിലായി. 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 22537 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
അതേപോലെ തന്നെ ഇന്ന് നടന്ന വിവിധ മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ കേന്ദ്രസർക്കാരിന്‍റെ മാനദണ്ഡം അനുസരിച്ച് ലോക്ക് ഡൗണിൽ ചില ഇളവ് വരുത്തി, ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനിക്കണം എന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. അടുത്തമാസം 15 വരെ ഭാഗിക ലോക്ക് ഡൗൺ തുടരണം എന്നാണ് കേരളത്തിന്റെ ആവശ്യം.
മാസ്കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയപ്പോള്‍ അവ ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും മഴ ശക്തിപ്പെട്ടതോടെ ഇവ ഒഴുകി രോഗവ്യാപനത്തിന് സാധ്യതയുളവാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.