27 April, 2020 08:47:46 AM
അമേരിക്കയിൽ കോവിഡ് മരണം 55,411 ആയി; രോഗബാധിതരുടെ എണ്ണം 9,87,000 കടന്നു
വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 9,87,000 കടന്നെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ 9,87,029 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. 55,411 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 1,18,777 പേർ രോഗമുക്തി നേടിയെന്നുംം കണക്കുകൾ വ്യക്തമാക്കുന്നു. ന്യൂയോർക്കിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇവിടെ 2,93,991 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
ന്യൂജഴ്സിയിൽ മരണം 1,09,038 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,109 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. മസാച്യുസെറ്റ്സ്- 54,938, ഇല്ലിനോയിസ്- 43,903, കലിഫോർണിയ-43,541, പെൻസിൽവാനിയ- 42,708, മിഷിഗണ്‍- 37,778, ഫ്ളോറിഡ- 31,528 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലൈ വൈറസ് ബാധിതരുടെ എണ്ണം. ന്യൂയോർക്കിൽ- 22,275ഉം ന്യൂജഴ്സിയിൽ- 5,938 ഉം മിഷിഗണിൽ- 3,315 ഉം പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്