23 April, 2020 07:18:12 AM
അമേരിക്കയില്‍ കുടിയേറ്റ വിലക്ക്: ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു
വാഷിംഗ്ടൺ: യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തിവച്ചു കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പു വച്ചു. കോവിഡ് 19 മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് നടപ്പിലാക്കുന്നത്.
അദ്യശ ശത്രുക്കളിൽ നിന്നുള്ള ആക്രമണത്തിന്റെ വെളിച്ചത്തിലും, ഞങ്ങളുടെ മഹത്തായ അമേരിക്കൻ പൗരന്മാരുടെ ജോലികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉള്ളതിനാലും യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വയ്ക്കാനുള്ള സുപ്രധാന ഉത്തരവിൽ താൻ ഒപ്പു വയ്ക്കുമെന്ന് രണ്ട് ദിവസം മുമ്പ് തന്നെ ട്രംപ് ട്വീറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു.
അറുപത് ദിവസത്തേക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറാനിരിക്കുന്നവരെയാകും പുതിയ വിലക്ക് സാരമായി ബാധിക്കുക. രാജ്യത്ത് നിലവിൽ താമസം ഉള്ളവർക്ക് ഇത് മൂലം ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഉത്തരവിൽ പറയുന്നു.